തൃശ്ശൂർ തിരുവമ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. ശാന്തിനഗർ ശ്രീ നന്ദനത്തിൽ നവീൻ ആണ് അറസ്റ്റിലായത്. ഭർത്താവിന്റെ അടുത്ത സുഹൃത്തായ നവീന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് യുവതി കുറിപ്പെഴുതി വെച്ചിരുന്നു
2020 സെപ്റ്റംബറിലാണ് യുവതി ജീവനൊടുക്കിയത്. ഭർത്താവും നവീനും ഇവരുടെ വീട്ടിൽ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് നവീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നവീനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു
നവീന്റെ ഇരകളിൽ ഒരാൾ മാത്രമാണ് താൻ എന്നായിരുന്നു യുവതി ഡയറിയിൽ എഴുതിയത്. നവീന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്. രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പോലീസ് പറയുന്നു.