രോഗികളെ പ്രതിസന്ധിയിലാക്കരുത്; പി ജി ഡോക്ടർമാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി

 

സംസ്ഥാനത്ത് മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പി ജി ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണ്. സമരം നടത്തുന്നവരോട് രണ്ട് തവണ ചർച്ച നടത്തി. 373 റസിഡന്റ് ജൂനിയർ ഡോക്ടർമാരെ തിങ്കളാഴ്ചക്കകം നിയമിക്കും. ഒന്നാം വർഷ പി ജി പ്രവേശനം നീളുന്നത് കോടതിയിൽ കേസുള്ളതു കൊണ്ടാണ്. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു

അതേസമയം സമരം പിൻവലിക്കില്ലെന്ന് പി ജി ഡോക്ടർമാർ പറയുന്നു. ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായില്ലെങ്കിൽ അടിയന്തര സേവനവും നിർത്തും. ഇന്നത്തെ സമരത്തിൽ മാറ്റമില്ല. എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെക്കാമെന്നും സമരക്കാർ അറിയിച്ചു

ജോലിഭാരം കുറയ്ക്കുന്നതിന് മെഡിക്കൽ കോളജുകളിൽ റസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഇവർ സമരം തുടരുകയാണ്.