കാസര്‍ഗോഡ്: തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്സോ കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് കര്‍ണാടകയിലെ കോട്ട പോലിസ് സ്റ്റേഷന് പരിധിയില്‍നിന്നുമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ജൂലൈ 22ന് കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മഹേഷ് കടലില്‍ ചാടിയത്. 15 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്താനായത്. വസ്ത്രങ്ങള്‍ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മഹേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കസബ തീരത്ത് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് തൊണ്ടിമുതലിന് വേണ്ടിയാണ് പ്രതികളെ കടല്‍തീരത്ത് എത്തിച്ചത്. കൂട്ടുകാരും പോലിസും നോക്കിനില്‍ക്കെയാണ് പോലിസുകാരുടെ അടുത്തുനിന്നും കുതറിയോടി മഹേഷ് കൈവിലങ്ങോടുകൂടി കടലില്‍ ചാടിയത്. യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി പോലിസും തീരരക്ഷാ സേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു
The Best Online Portal in Malayalam