പൊൻകുന്നത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

 

കോട്ടയം പൊൻകുന്നത്ത് ദേശീയപാതയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പൊൻകുന്നം സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ പി ജി അമ്പിളി(43)യാണ് മരിച്ചത്.

രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. രാവിലെ ജോലിക്കായി വരുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രി റോഡിലേക്ക് സ്‌കൂട്ടർ തിരിക്കവെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.