മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല. നേരിട്ട് ഹാജരാകണമെന്നായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇരുവരുടെയും അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. കേസില്‍ കുറ്റപത്രം കൈമാറി.
തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കല്‍, വാഹനമിടിച്ച് അപകടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനു മേല്‍ ചുമത്തിയിരുന്നത്. വ്യക്തിപരമായ അസൗകര്യം മൂലമാണ് ശ്രീറാമും വഫയും കോടതിയില്‍ ഹാജരാകാതിരുന്നതെന്നായിരുന്നു അഭിഭാഷകരുടെ വിശദീകരണം.