സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; പവന് 32,000 രൂപ

സ്വര്‍ണവില റെക്കോര്‍ഡില്‍. ആദ്യമായി ഗ്രാമിന് 4000 രൂപയിലെത്തി. പവന് വില 32,000 രൂപയാണ്. സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണ വില വര്‍ധിച്ച് 31,800 രൂപയിലെത്തിയിരുന്നു. ഉച്ചക്ക് വില വീണ്ടും ഉയര്‍ന്ന് 32,000ത്തിലെത്തുകയായിരുന്നു. 520 രൂപയാണ് ഇന്ന് മാത്രം ഉയര്‍ന്നത്. എട്ട് ദിവസത്തിനുളളില്‍ 1600 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. അതേസമയം കൊറോണ വൈറസ് വ്യാപിക്കുന്നതിനെ…

Read More

ബഹ്‌റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

  ബഹ്‌റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുവന്ന ബഹ്‌റൈന്‍ പൗരന് കൊറോണ ബാധയുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളില്‍ കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ചികിത്സ നടക്കുകയാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം നടത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശപ്പിക്കുകയും ചെയ്യുമെന്നും…

Read More

‘താജ് ഇന്ത്യൻ സംസ്കാരത്തിന്റെ സൗന്ദര്യത്തിന്റെ തെളിവ്’: താജ് മഹൽ സന്ദർശിച്ച് ട്രംപും മെലാനിയയും

അമേരിക്കൻ പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും താജ് മഹൽ സന്ദർശിച്ചു. ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്‌നറും ഇവരോടൊപ്പം താജ് മഹലിൽ എത്തി.“താജ് മഹൽ വിസ്മയം ജനിപ്പിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സൗന്ദര്യത്തിന് കാലാതീതമായ ഒരു തെളിവ്. ഇന്ത്യയ്ക്ക് നന്ദി.” ട്രംപ് താജ്മഹലിലെ സന്ദർശക പുസ്തകത്തിൽ കുറിച്ചു.

Read More

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായില്ല

    മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല. നേരിട്ട് ഹാജരാകണമെന്നായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇരുവരുടെയും അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. കേസില്‍ കുറ്റപത്രം കൈമാറി.   തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കല്‍, വാഹനമിടിച്ച് അപകടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍,…

Read More