വിലക്കയറ്റം തടയാൻ സർക്കാർ നടപടി; ഇന്ന് മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിക്കും

 

സംസ്ഥാനത്ത് പച്ചക്കറി വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് തടയാനായി സർക്കാരിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് കൃഷി വകുപ്പ് പച്ചക്കറികൾ വിപണിയിൽ എത്തിക്കുക. മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ഒരാഴ്ചക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ എത്തിക്കുകയാണ് ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറി ഹോർട്ടി കോർപിന്റെ നേതൃത്വത്തിലാണ് വിപണിയിലെത്തിക്കുക.