കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ(46), കൊല്ലം പുനലൂർ സ്വദേശി വിനോദ് രാജ്(42) ഏജന്റായ മഞ്ചേരി സ്വദേശി സീനത്ത്(51), രാമനാട്ടുകാര സ്വദേശി അൻവർ(26), താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ(36) എന്നിവരാണ് പിടിയിലായത്.
അനാശാസ്യകേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി. ഇതിലൊരാൾ കോഴിക്കോട് സ്വദേശിനിയും മറ്റൊരാൾ കൊൽക്കത്ത സ്വദേശിനിയുമാണ്. കോഴിക്കോട് അടുത്തിടെ പിടിയിലാകുന്ന മൂന്നാമത്തെ പെൺവാണിഭ സംഘമാണിത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാട്ടുകാർ വീട് വളഞ്ഞതിന് ശേഷം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും യുവതികളടക്കം നാല് പേർ വീട്ടിൽ നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. രണ്ട് പെൺകുട്ടികളെ അടക്കം ഏഴ് പേരെയാണ് വീട്ടിൽ നിന്ന് പിടികൂടിയത്.