കാഞ്ഞിരപ്പള്ളിയിൽ സിനിമാ ചിത്രീകരണം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.
അതേസമയം, പൊൻകുന്നത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് പ്രവർത്തകരെ ഇവിടെനിന്നും പിന്തിരിപ്പിച്ചത്.