ഐ ടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കും; കൊവിഡ് തീരുന്ന മുറയ്ക്ക് തീരുമാനമെന്ന് മുഖ്യമന്ത്രി

 

ഐടി പാർക്കുകളിൽ പബ്ബ് സൗകര്യമില്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഐ ടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കും. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി പബ്ബുകൾ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് പബ്ബുകൾ തുടങ്ങുന്ന സംബന്ധിച്ച് ഒരു ആലോചന മുമ്പുണ്ടായത്. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.