എൻ സി പി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ആദായ നികുതി വകുപ്പിന്റേതാണ് നടപടി. കഴിഞ്ഞ മാസം അജിത് പവാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു.
600 കോടി വില വരുന്ന ഷുഗർ ഫാക്ടറി, 20 കോടിയുടെ സൗത്ത് ഡൽഹിയിലെ ഫാക്ടറി, മകന്റെ 25 കോടി വില വരുന്ന ഓഫീസ്, 250 കോടി വില വരുന്ന ഗോവയിലെ റിസോർട്ട്, മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായുള്ള 500 കോടി വില വരുന്ന ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.