കോൺഗ്രസിന്റെ പ്രതിഷേധ സമരത്തിനിടെ പ്രശ്‌നമുണ്ടാക്കിയ ജോജു ജോർജിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പോലീസിന്റേത് ഏകപക്ഷീയമായ നിലപാടാണ്. ചീത്ത പറഞ്ഞു കൊണ്ടാണ് ജോജു ജോർജ് പ്രവർത്തകരുടെ അടുത്തേക്ക് വന്നത്. മാന്യതയുടെ ഒരു സ്വരം പോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരന് ഇല്ല
സ്ത്രീകൾക്കെതിരെ കേൾക്കാൻ കൊള്ളാത്ത ചീത്ത വിളി നടത്തി. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകൾ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല. 110 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പറ്റാത്ത സാധാരണക്കാരുടെ പ്രതിഷേധമാണ് അവിടെ നടന്നത്. ആ പ്രതിഷേധത്തിന്റെ മുന്നിൽ വന്ന് തോന്ന്യവാസം പറഞ്ഞാൽ അവർ പ്രതികരിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.