മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ നവംബർ ഒന്നിന് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കും

 

സുൽത്താൻ ബത്തേരി: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോറാണ് കേരള പിറവിദിനമായ നവംബർ ഒന്നിന് സുൽ്ത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ഉൽഘാടനം നവംബർ ഒന്നിന് രാവിലെ പത്തരയ്ക്ക് സിഎംഡി എ കെ ഷാജി നിർവ്വഹിക്കും. മാനിക്കുനി ജൈന ക്ഷേത്രത്തിന് എതിർവശത്താണ് വയനാട് ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലൈൻസസ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായി എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഒരുകുടക്കീഴിൽ ഒരുക്കിയാണ് മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ പ്രവർത്തനം തുടങ്ങുന്നത്. ഷോറൂം പ്രവർത്തനം ആരംഭിക്കുന്നതോടെ ഗാഡ്ജറ്റുകൾക്കൊപ്പം തന്നെ വാഷിൻമെഷീൻ, ഫ്രിഡ്ജ്, ഏ സി, ടിവി, സ്‌മോൾ അപ്ലൈൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങൾ വമ്പൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ഇവിടെ നിന്നും ലഭ്യമാക്കുമെന്നും മൈജി കമ്പനി പ്രതിനിധികൾ അറിയിച്ചു. മൈജിയുടെ മൂന്നാമത്തെ ഫ്യൂച്ചർ ഷോറൂമാണ് സുൽത്താൻ ബത്തേരിയിൽ ആരംഭിക്കുന്നത്. മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്‌സറ്റൻഡഡ് വാറന്റി, പ്രൊട്ടക്ഷൻ പ്ലാനുകൾ തുടങ്ങി എല്ലാസേവനങ്ങളും മൈജി ഫ്യൂച്ചറിലും ലഭിക്കും. മൈജി ഫ്യൂ്ച്ചർ സ്റ്റോറിലൂടെ വയനാട് ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമില് ഷോപ്പിംഗ് അനുഭ വമായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക എന്നും വയനാടിന്റെ ഭാവിതന്നെ തിരുത്തിയെഴുതുന്ന പുതിയ സ്റ്റോർ മാറ്റങ്ങളിലേക്കും ഫ്യൂച്ചർ ഷോപ്പിംങ്ങിലേക്കുമുളള മൈജിയുടെ ചുവടുവെയ്പുകൂടിയാണന്നും വാർത്താസമ്മേളനത്തിൽ സംബന്ധി്ച്ച ചീഫ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസർ സി ആർ അനീഷ്, സെയിൽസ് ജനറൽ മാനേജർ കെ ഷൈൻകുമാർ, മൊബൈൽ പ്രോഡക്റ്റ് ഹെഡ് രതീഷ് കുട്ടത്ത്, എജിഎം കെ കെ ഫിറോസ്, റീജിനൽ മാനേജർ പി സുധീപ് എന്നിവർ പറഞ്ഞു