ഡൽഹിയിലെ ലക്ഷ്മി നഗർ പ്രദേശത്ത് നിന്ന് പാകിസ്ഥാൻ പൗരനായ ഒരു ഭീകരനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇന്ന് അറസ്റ്റ് ചെയ്തു. ഇന്ത്യൻ പൗരനെന്ന വ്യാജേനെ ആണ് ഭീകരൻ ഇവിടെ താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
ഒരു എകെ 47 തോക്കും എക്സ്ട്രാ മാഗസിനും 60 റൗണ്ടുകളും, ഒരു ഹാൻഡ് ഗ്രനേഡും 50 റൗണ്ടുകളുള്ള രണ്ട് നൂതന പിസ്റ്റളുകളുമുള്ള ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തു.
പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണ് മൊഹമ്മദ് അഷറഫ് എന്ന പ്രതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, മറ്റ് വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ ഇയാളുടെ ഇപ്പോഴത്തെ വിലാസത്തിലും പൊലീസ് തിരച്ചിൽ നടത്തി.