കൊല്ലത്ത് കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

 

കൊല്ലം കൊട്ടിയത്ത് കാറും ആംബുലൻസും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർ മരിച്ചു. കൊവിഡ് രോഗികളുമായി പോയ ആംബുലൻസാണ് ഉമയനല്ലൂരിൽ വെച്ച് കാറുമായി കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.

കാർ യാത്രികരായ നൗഷാദ്, അജ്മൽ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ശക്തികുളങ്ങരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു കാർ യാത്രികർ