സ്‌കൂളുകൾ തുറന്നാലും ക്ലാസുകൾ ഒന്നോ രണ്ടോ മണിക്കൂറുകളായി ചുരുക്കിയേക്കും

 

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നാൽ ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈർഘ്യം കൂട്ടാനാണ് ശ്രമം.

പ്രൈമറി ക്ലാസിലെ കുട്ടികളുടെ ആരോഗ്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. കുട്ടികൾ മുഴുവൻ സമയം മാസ്‌ക് ധരിക്കാനും സാധ്യത കുറവാണ്. കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴൊക്കെ കുട്ടികൾ സാമൂഹിക അകലം പാലിക്കാനും സാധ്യത കുറവായിരിക്കും.

പ്രൈമറി മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ മുഴുവൻ പീരിയഡും ക്ലാസ് ആദ്യഘട്ടത്തിൽ വേണ്ടെന്നാണ് ആലോചന. നവംബർ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം ഈ മാസം 23 മുതൽ പ്ലസ് വൺ പരീക്ഷ ആരംഭിക്കുകയാണ്.