24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ്; 309 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,34,48,163 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 309 കൊവിഡ് മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് ബാധിച്ച് 4,44,838 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 38,945 പേർ രോഗമുക്തി നേടി. ഇതിനോടകം 3.26 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 3,32,158 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ രാജ്യത്ത് 85.42 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതുവരെ 80 കോടിയിലധികം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.