സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷ. നിലവിലെ വേഗത വെച്ചു പോകുകയാണെങ്കിൽ ജനുവരിയോടെ പൂർത്തിയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഡോസ് വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും മതിയാകും
സ്വകാര്യ മേഖലയിലെ വാക്‌സിനേഷന്റെ വേഗത കൂടി വർധിച്ചാൽ ലക്ഷ്യം നേരത്തെ പൂർത്തിയാകുമെന്നും പ്രതീക്ഷ പുലർത്തുന്നു. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ 89 ശഥമാനം പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഡോസ് നൽകിയത് 36.67 ശതമാനത്തിനാണ്. 29 ലക്ഷം പേർക്കാണ് ഇനി ആദ്യ ഡോസ് നൽകാനുള്ളത്.