രമേശ് ചെന്നിത്തലയെ വിമർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടി നൽകി ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തലക്ക് പൊതുപ്രവർത്തനം നടത്താൻ തന്റെ മറ ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ദേശീയ തലത്തിലും കേരളത്തിലും പ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിൽ ആരുടെയെങ്കിലും മറ വേണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ മറ ആവശ്യമില്ലെന്ന് എനിക്ക് നല്ലതുപോലെ അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകിൽ നിന്ന് കളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ഡിസിസി അധ്യക്ഷപട്ടികക്കെതിരെ വിമർശനമുന്നയിക്കുന്നതിനെയും ഉമ്മൻ ചാണ്ടി ന്യായീകരിച്ചു. അതൊക്കെ ഓരോരുത്തരുടെ അഭിപ്രായങ്ങളാണെന്നും അതേക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.