സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചത് 110 പേർക്ക്; 21 പേർ മരിച്ചു

 

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 21 പേർ മരിച്ചതായി റിപ്പോർട്ട്. ഇതുവരെ 110 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ അഞ്ച് പേരും എറണാകുളത്ത് നാല് പേരും മരിച്ചു

61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് കൊവിഡ് അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസ് ഗുരുതരമാകാൻ സാധ്യത.