ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവനാണ് മരിച്ചത്. 45 വയസ്സായിരുന്നു. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്.
വാഹനം പൂർണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. ഫുഡ് പ്രൊസസിംഗ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവൻ. ആത്മഹത്യയെന്നാണ് സൂചന.