ആലപ്പുഴയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെൺമണിയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.