തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. തിരുവല്ലത്ത് ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി(40)യാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഗിരീഷാണ് കല്ലെറിഞ്ഞത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.