നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി

നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്. ഈ വർഷത്തെ പരീക്ഷ സെപ്റ്റംബർ അഞ്ചിനാണ് നടക്കാനിരിക്കുന്നത്. ഇടക്കാല വിധി വന്നതോടെ കൂടുതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്

സായുധ സേനയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്‌നമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. മാനസികാവസ്ഥ മാറ്റാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, ഋഷികേശ് റോയ് എന്നിവർ നിർദേശിച്ചു.

ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ക്രിയാത്മകമായ കാഴ്ചപ്പാട് സ്വീകരിക്കണം. ഞങ്ങളുടെ ഉത്തരവ് പാലിക്കുന്നതിനേക്കാൾ സൈന്യം എന്തെങ്കിലും സ്വയം ചെയ്ത് കാണാനാണ് ആഗ്രഹമെന്നും സുപ്രീം കോടതി പറഞ്ഞു.