ഗുജറാത്തിൽ പാതയോരത്തെ കുടിലുകളിലേക്ക് ലോറി പാഞ്ഞുകയറി; എട്ട് പേർ മരിച്ചു

ഗുജറാത്തിലെ അംറേലി ജില്ലയിൽ ലോറി പാഞ്ഞുകയറി എട്ട് പേർ മരിച്ചു. പാതയോരത്തെ കുടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുട്ടികളും മുതിർന്നവരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം. ക്രെയിനുമായി പോവുകയായിരുന്ന ട്രക്കാണ് റോഡരികിലേക്ക് ഇടിച്ചുകയറിയത്. എട്ടുപേരും തൽക്ഷണം മരിക്കുകയായിരുന്നു. എട്ടും പതിമൂന്നും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.