കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം പൊഴുതന പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ ഇന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വീക്ക്ലി ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്) പ്രകാരമാണ് ഇനി മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. പൊഴുതന പഞ്ചായത്തില്‍ ഡബ്ല്യൂ.ഐ.പി.ആര് 13.58 ആണ്. ഡബ്ല്യൂ.ഐ.പി.ആര്. പത്തില്‍ കൂടുതലുള്ള തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫലപ്രദമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്ഏര്പ്പെടുത്താന് ജില്ലാഭരണകൂടത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരമാണ് കലക്ടറുടെ നടപടി. പൊഴുതന പഞ്ചായത്തില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ (തോട്ടം മേഖല ഉള്‍പ്പെടെ) ലോക്ഡൗണ്‍ കാലയളവില്‍ നിറുത്തിവെക്കേണ്ടതാണ്.
ഡബ്ല്യൂ.ഐ.പി.ആര്. അഞ്ചിനും പത്തിനും ഇടയിലുളള, 20ല്‍ കൂടുതല്‍ പോസീ൹ിവ് കേസുകളുള്ള തദേശസ്വയംഭരണ വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണായും കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ തദേശസ്ഥാപനത്തിലുളള കണ്ടൈന്‍മെന്റ് സോണുകളായ വാര്‍ഡുകളുടെ വിവരം ചുവടെ: മൂപ്പെയ്നാട്-3,9,16. വൈത്തിരി -1,10,11. മേപ്പാടി -3,5,8,11,18,20. നെന്മേനി -2,5,8,9,11,14,23. തരിയോട -6,12. പടിഞ്ഞാറത്തറ -11,12,14.
പനമരം -8,9,12,13. കല്പ്പ൹ മുനിസിപ്പാലി൹ി -21,22,27. അമ്പലവയല്‍ -3,5,7,8,14. ബത്തേരി മുനിസിപ്പാലി൹ി -1,5,8,15,31,32.
മേല്പറഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ കാര്‍ഷിക പ്രവര്‍ത്തികള്‍ 50 ശതമാനം ആളുകളെ വെച്ച് നടത്താവുന്നതാണ്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നതല്ല.
ഡബ്ല്യൂ.ഐ.പി.ആര്. 5 ന് താഴെയുള്ള വാര്‍ഡിനകത്ത് ഒരു പ്രദേശത്ത് 10ല്‍ കൂടുതല്‍ പോസി൹ീവ് കേസുകള്‍ ഉണ്ടാവുകയും ചെയ്താല്‍ ആ പ്രദേശം മൈക്രോ കണ്ടെയ്ന്മെന്റ് സോണായും മാ൹ും. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ റോഡിനിരുഭാഗത്തുമുള്ള കടകളും സ്ഥാപനങ്ങളും അടച്ചിടേണ്ടതാണ്.