സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കേരളത്തിന് പ്രശംസയും

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് എൽ മാണ്ഡവ്യ. ഇടത് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ മികച്ച കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.

ഊഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമ്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എളമരം കരീം, ബിനോയ് വിശ്വം, വി ശിവദാസൻ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എ എം ആസംസ്ഥാനത്ത് നിലവിൽ വാക്‌സിൻ സ്റ്റോക്കില്ല. മിക്ക ജില്ലയിലും വാക്‌സിനേഷൻ പൂർണമായും നിലച്ച നിലയിലാണ്. സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിൻ കൂടി അടിയന്തരമായി അനുവദിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.രിഫ്, എം വി ശ്രേയാംസ്‌കുമാർ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.