സുൽത്താൻ ബത്തേരി:ആദ്യകാല സി പി ഐ (എം എൽ) പ്രവർത്തകനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
സുൽത്താൻ ബത്തേരിക്കടുത്ത പുത്തൻകുന്ന് കോടതി പടിയിലെ വാടകവീട്ടിൽ പതിനഞ്ച് വർഷമായി താമസിക്കുന്ന കാസർകോട് ബേക്കൽ പാലക്കുന്ന് കുന്നൂച്ചി വീട്ടിൽ ഗംഗാധരൻ (67 ) ആണ് മരിച്ചത്
ഇന്ന് ഉച്ചയോടെ വീടിനകത്ത് മരിച്ച നിലയിൽ അയൽവാസികളാണ് കണ്ടത്. പുത്തൻ കുന്നിൽ മോട്ടോർ മെക്കാനിക്കായി ജോലി നോക്കി വരികയായിരുന്നു. സുൽത്താൻബത്തേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .