സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധി്ച തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ക് ഡൗൺ അശാസ്ത്രീയമാണെന്ന് വിമർശനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം
വ്യാപാരികൾ അടക്കം വാരാന്ത്യ ലോക്ക് ഡൗണിനെതിരെ രംഗത്തുവന്നിരുന്നു. ശനിയും ഞായറും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ തുറക്കുന്നത് മൂലം ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്താനുള്ള സാധ്യത കുടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും വാരാന്ത്യ ലോക്ക് ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു
വാരാന്ത്യ ലോക്ക് ഡൗൺ ആരംഭിച്ചിട്ട് മാസങ്ങളായിട്ടും സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ കുറവ് സംഭവിച്ചിട്ടില്ല. ടിപിആർ ഇപ്പോഴും പത്തിന് മുകളിൽ തന്നെ തുടരുകയാണ്.