കോട്ടയം ജില്ലാ കലക്ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: കലക്ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന ജില്ലാ കലക്ടര്‍ എം അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്‍റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനു ശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കലക്ടറും എഡിഎം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.