സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്, 146 മരണം; 10,243 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.