Headlines

സുരക്ഷാ പ്രശ്നം; കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി∙ കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട രണ്ടു വിമാനങ്ങൾ റദ്ദാക്കിയത്.ഇന്ന് വൈകിട്ട് 7.55ന് പുറപ്പെടേണ്ട ആകാശ് എയർ വിമാനം QP523, രാത്രി 9.40ന് പുറപ്പെടേണ്ടയിരുന്ന സൗദി എയർലൈൻസ് വിമാനം SV775 എന്നിവയാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കും മറ്റ് യാത്രാ ക്രമീകരണങ്ങൾക്കുമായി ബന്ധപ്പെട്ട എയർലൈനുകളുടെ കസ്റ്റമർ സർവീസ് സെന്ററുകളുമായി ബന്ധപ്പെടണമെന്ന് സിയാൽ അറിയിച്ചു.