Headlines

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടു; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട: ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലാണ് യുവായ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോസ്റ്റ് ഇട്ടത്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനോടാണ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം. തന്റെ വീട്ടില്‍ പൊലീസ് എത്തിയതിന്റെ ദൃശ്യം…

Read More

എയിംസ്; കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ കേരളം, ജെ പി നദ്ദയ്ക്ക് കെ മുരളീധരന്‍ കത്തയക്കും

തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് നീക്കം. കേന്ദ്ര നിലപാട് ഇരട്ടത്താപ്പെന്ന് കത്തിലൂടെ അറിയിക്കും. കേരളം കണ്ടെത്തി നല്‍കിയ സ്ഥലത്തിന്റെ പട്ടികയില്‍ നിന്ന് ഒരു സ്ഥലം തിരഞ്ഞെടുത്ത് എയിംസ് അനുവദിക്കണമെന്നാണ് ആവശ്യം. എംപിമാര്‍ മുഖേന കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും ആലോചനയുണ്ട്.നിരന്തരം കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടും ആവശ്യം പരിഗണിക്കാത്തതില്‍…

Read More

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം; മമത ബാനര്‍ജിയും പങ്കെടുക്കും

ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മമത ബാനര്‍ജിയും പങ്കെടുക്കും. നിലവില്‍ ഡല്‍ഹിയിലുള്ള എംപിമാരോട് ഇവിടെത്തന്നെ തുടരാനും. ബാക്കിയുള്ളവരോട് എത്രയും പെട്ടെന്ന് ഡല്‍ഹിയിലേക്ക് എത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കി.ഇതിന് പുറമെ രാഹുല്‍ ഗാന്ധിക്ക് എതിരായ പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിഷയത്തില്‍ എന്‍എസ്‌യുവും ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തും.അതേസമയം ഇന്നലെ നടന്ന പ്രതിഷേധത്തില്‍…

Read More

17,000 അടി ഉയരത്തിൽവച്ച് മിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

ന്യൂഡൽഹി∙ പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു. 6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ നിന്ന് പുറപ്പെട്ടത്. മിന്നലേറ്റതിനെ തുടർന്ന് വൈകുന്നേരം 4:05-ഓടെ ലക്നൗവിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. നിശ്ചയിച്ച സമയത്തിനേക്കാൾ 8 മിനിറ്റ് മുൻപായിരുന്നു ലാൻഡിങ്. വിമാനം ലക്നൗവിലെത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്ത് വിമാനം…

Read More

‘ഇതൊരു കുറ്റകൃത്യമല്ലേ?’; ബസിൽവച്ച് എംഎൽഎ യുവതിയെ മോശമായി സ്പർശിച്ചെന്ന് ആരോപണം: വിഡിയോയുമായി ബിആർഎസ്

ഹൈദരാബാദ്∙ തെലങ്കാനയിലെ കോൺഗ്രസ് എംഎൽഎ മാൽറെഡ്ഡി രംഗ റെഡ്ഡി ബസിൽവച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഓടുന്ന ബസിൽവച്ച് എംഎൽഎ യുവതിയെ മോശമായി സ്പർശിച്ചെന്നാരോപിച്ച് പ്രതിപക്ഷമായ ബിആർഎസ് രംഗത്തെത്തി. ഇതിന്റെ വിഡിയോയും അവർ പങ്കുവച്ചു. ഇബ്രാഹിംപട്ടണത്തെ എംഎൽഎയാണ് മാൽറെഡ്ഡി. വിഡിയോയിൽ റെഡ്ഡി കോൺഗ്രസ് സർക്കാരിന്റെ സ്ത്രീകൾക്കായുള്ള ‘മഹാലക്ഷ്മി’ സൗജന്യ ബസ് പദ്ധതിയെക്കുറിച്ച് വിദ്യാർഥിനികളുമായി സംസാരിക്കുന്നത് കാണാം. ഒരു പെൺകുട്ടിയുടെ കൈ പിടിച്ചാണ് എംഎൽഎ സംസാരിക്കുന്നത്. ഒരു വർഷമായി സൗജന്യ ബസ്സിലാണ് യാത്ര ചെയ്യുന്നതെന്നും അതുവഴി പ്രതിവർഷം ഏകദേശം…

Read More

സമ്മർദത്തിൽ ഗ്യാനേഷ്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ വിഭാഗം മൗനത്തിൽ; പങ്കെടുക്കേണ്ട പരിപാടികളെല്ലാം മാറ്റി

ന്യൂഡൽഹി∙ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സമ്മർദത്തിൽ. ഗ്യാനേഷ് നേരിട്ടു പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യുവസമ്പർക്ക പരിപാടികളും ബൂത്ത് ലവൽ ഓഫിസർമാർക്കുള്ള പരിശീലനപരിപാടികളും മാറ്റി. പരാതിയുയർന്ന കാര്യങ്ങളിൽ തെറ്റുതിരുത്തൽ നടപടികൾ തിരക്കിട്ടു നടത്തുന്നുണ്ടെങ്കിലും പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം എംപിമാർ ഡൽഹിയിൽ 2 ദിവസമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ അലയൊലികൾ രാജ്യമെമ്പാടുമുണ്ട്. കോക്രോച്ച് ജനതാ പാർട്ടി 10 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ…

Read More

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം: 3 മരണം; തിരിച്ചടിച്ച് സൗദി, 82 ഹൂതി കേന്ദ്രങ്ങൾ തകർത്തു

റിയാദ്: സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച സനയിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോം തകർത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് സൗദി അറേബ്യയുടെ അവകാശവാദം. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂതികൾ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ നീക്കം. ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അധികൃതർ അറിയിച്ചിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള…

Read More