സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ: പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീധന പീഡനം എന്നിവ തടയാൻ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോയെന്ന് സർക്കാർ പരിശോധിക്കും.

ഇത്തരം വിഷയങ്ങളിൽ പോലീസ് കർശന നടപടിയെടുക്കണം. ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് ഈ വിവരം അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഇതിനായി വനിതാ പോലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്

സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൻ സൗകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാർഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.