ലോക്ക് ഡൗൺ ഇളവുകൾ: ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും

തിരുവനന്തപുരം: ലോക്ക് ഡൗൺ അവലോകനം ചെയ്യാൻ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ലെന്നാണ് വിവരം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ ചൊവ്വാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്ക് പ്രവേശിക്കാനായിരുന്നു അനുമതി നൽകിയത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു.