രാജ്യദ്രോഹക്കുറ്റം: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

 

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഐഷയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാനും കോടതി നിർദേശിച്ചിരുന്നു

ഇതിന്റെ അടിസ്ഥാനത്തിൽ ഐഷ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി കവരത്തി പോലീസ് ഐഷയെ വിട്ടയച്ചിട്ടുണ്ട്. ചാനൽ ചർച്ചക്കിടെ ബയോ വെപൺ എന്ന പരാമർശം നടത്തിയതിനാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമിത്തിയത്. അതേസമയം ഐഷ ലക്ഷദ്വീപിൽ കൊവിഡ് ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചുവെന്നും ഭരണകൂടം ആരോപിക്കുന്നുണ്ട്.