നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തി. സമ്മർദത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ സുധാകരനെ ഇന്ദിരാ ഭവനിലേക്ക് സ്വാഗതം ചെയ്തത്
അതേസമയം സുധാകരൻ ഇന്ന് ചുമതലയേൽക്കില്ല. കണ്ണൂർ സന്ദർശനത്തിന് ശേഷമാകും പ്രസിഡന്റ് പദവി ഏറ്റെടുക്കുക. അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയാണെന്നും ഗ്രൂപ്പിന് അതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും സുധാകരൻ പറഞ്ഞിരുന്നു.