മുംബൈ: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മെയ് 31ന് ജനിച്ച കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം.
മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഭാരം കുറവായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ആരോഗ്യനില മോശമായി തന്നെ തുടര്‍ന്നതിന് പിന്നാലെയാണ് കുഞ്ഞിനെ പാല്‍ഘറിലെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. ആവശ്യമായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.