ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് അഭിനന്ദനം; എ.പി. അബ്ദുളളക്കുട്ടി

 

തിരുവനന്തപുരം: അവസാനം ഞങ്ങളുടെ വാദം അംഗീകരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി. ഇത് എന്‍.ഡി.എ മുന്നണിയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാര്‍സിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലീമിനും തുല്യമായി നല്‍കേണ്ടതാണ്. പക്ഷെ ഫണ്ടിന്റെ കൂടുതല്‍ ഭാഗം കെ.ടി. ജലീല്‍ തന്റെ സമുദായത്തിന് മാത്രം നല്‍കിയത് വലിയ തെറ്റായിരുന്നുവെന്നും അബ്ദുളളക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

വൈകിയാണെങ്കിലും സി.പി.എം തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വാദം അംഗീകരിച്ചതിനാല്‍ പിണറായിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.