സ്വർണവില വീണ്ടുമുയർന്നു; പവന് 120 രൂപയുടെ വർധനവ്

 

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വിലയിൽ വർധനവുണ്ടാകുന്നത്. പവന് ഇന്ന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 36,480 രൂപയായി

ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1869.50 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,520 രൂപയായി.