പത്തനംതിട്ടയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് വൈദികരടക്കം എഴുപതോളം പേർ നിരീക്ഷണത്തിൽ പോയി. പ്രക്കാനത്തിന് സമീപം പള്ളിയിൽ ജൂലൈ 9ന് നടന്ന മാമോദീസ ചടങ്ങിലാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ് പങ്കെടുത്തത്.
ചടങ്ങിൽ യുവാവ് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. വൈദികർ 12, 19 തീയതികളിൽ വിവിധ ദേവാലയങ്ങളിൽ കുർബാനയും നടത്തിയിട്ടുണ്ട്. മാമോദീസ കഴിഞ്ഞ് പത്താം ദിവസമാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.