റിയൽമിയുടെ ബജറ്റ് സ്മാർട്ട്ഫോണായ റിയൽമി C11ന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്. നാർസോ സീരീസും റിയൽമെ എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിച്ച ഡിവൈസാണ് റിയൽമി സി11. റിയൽമിയുടെ സി സീരിസ് ബ്രാന്റിന് ഇന്ത്യയിൽ ജനപ്രീതിയുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്മാർട്ട്ഫോണുകളടങ്ങുന്ന സീരിസാണ്.
റിയൽമി സി സീരിസിലെ സി3 സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. പുതിയ റിയൽമി സി11 സ്മാർട്ട്ഫോണിലൂടെ വിപണിയിലെ സി സീരിസിന്റെ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആകർഷകമായ സവിശേഷതകളോടെ പുറത്തിറക്കിയ ഈ ഡിവൈസ് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്കാണ് അവതരിപ്പിച്ചത്.
റിയൽമി C11: വിലയും ലഭ്യതയും
റിയൽമി C11 ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 32 ജിബി സ്റ്റോറേജും 2 ജിബി റാമുമുള്ള ഈ വേരിയന്റിന് 7,499 രൂപയാണ് വില. ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകു എങ്കിലും ഡിവൈസിൽ മൈക്രോ എസ്ഡി കാർഡിനായി പ്രത്യേകം സ്ലോട്ട് നൽകിയിട്ടുണ്ട്. ഈ സ്ലോട്ട് വഴി സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും. റിച്ച് ഗ്രീൻ, റിച്ച് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.
റിയൽമി C11 പ്ലാസ്റ്റിക് ബിൽഡാണ്. പിന്നിൽ മികച്ച ഗ്രിപ്പ് നൽകുന്ന ഡിസൈനും നൽകിയിട്ടുണ്ട്. 1600 x 720 പിക്സൽ എച്ച്ഡി + റെസല്യൂഷൻ, 88.7 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ എന്നീ സവിശേഷതകളുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ ജി 35 SoCയാണ് റിയൽമി C11ന് കരുത്ത് നൽകുന്നത്. 12nm പ്രോസസ്സും 2.3GHz ക്ലോക്ക് സ്പീഡും ഈ പ്രോസസറിനുണ്ട്. 2 ജിബി എൽപിപിഡിആർ 4 റാം, 32 ജിബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി എന്നിവയും ഡിവൈസിൽ ഉണ്ട്.
ഫോട്ടോഗ്രാഫിക്കായി പികസൽൽ 4 സീരീസിന് സമാനമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇരട്ട പിൻ ക്യാമറ സെറ്റപ്പാണ് റിയൽമെ സി 11 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറും ക്രോമ ബൂസ്റ്റിനുള്ള സപ്പോർട്ടുമുള്ള 13 മെഗാപിക്സൽ ഷൂട്ടറാണ് പ്രൈമറി ക്യാമറ. പോർട്രെയ്റ്റിനായി 2 മെഗാപിക്സൽ ക്യാമറയും ഡിവൈസിൽ ഉണ്ട്. മുൻവശത്ത്, എഫ് / 2.4 അപ്പർച്ചർ, എഐ ബ്യൂട്ടി മോഡ് എന്നിവയുള്ള 5 മെഗാപിക്സൽ ഷൂട്ടറാണ് റിയൽമി നൽകിയിട്ടുള്ളത്.
ഇത് ബ്ലൂടൂത്ത് 5.0 സപ്പോർട്ടുള്ള റിയൽമി C11 ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമെ യുഐയിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. സ്മാർട്ട്ഫോണിന് 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത് 40 ദിവസത്തെ സ്റ്റാൻഡ്ബൈ ലഭിക്കുന്ന ബാറ്ററിയാണ് ഇതെന്നാണ് റിയൽമി അവകാശപ്പെടുന്നത്. ഇതുവരെ പുറത്തിറങ്ങിയ റിയൽമി സ്മാർട്ട്ഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഇത്.