ദോഹ: ഖത്തറില്‍ സാംസംഗ് ഗ്യാലക്‌സി എസ്20യില്‍ 5ജി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്ന് ഉരീദു. 5ജി ലഭിക്കുന്ന ഏറ്റവും പുതിയ മൊബൈല്‍ ഫോണുകളിലൊന്നാണ് സാംസംഗ് ഗാലക്‌സി എസ്20.
ഗാലക്‌സി എസ്20, ഗാലക്‌സി എസ്20+5ജി, ഗാലക്‌സി എസ്20 അള്‍ട്ര എന്നിവയാണ് ഈ സീരീസിലുള്ളത്. ഉരീദുവും സാംസംഗും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും.
ഉരീദു ഇ ഷോപ്പില്‍ നിന്ന് ഈ മൊബൈല്‍ ഫോണ്‍ ലഭിക്കും. കോസ്മിക് ഗ്രേ, ബ്ലൂ, കോസ്മിക് ബ്ലാക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.