സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻരെ വില 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്റെ വില
ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ട്. ഡോളറിന്റെ മൂല്യത്തിൽ ഇടിവുണ്ടായതാണ് സ്വർണവിലയെയും ബാധിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,640 രൂപയായി.