ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്

 

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം. തെഹ്‌രി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോയെന്ന കാര്യം വ്യക്തമല്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണ്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.