ബംഗാളിൽ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടം ഒന്നിച്ചാക്കണമെന്ന് നിരീക്ഷകർ

 

ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടങ്ങൾ ഒന്നിച്ചു നടത്തിയേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ നിരീക്ഷകർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഏപ്രിൽ 26, 29 തീയതികളിലായാണ് അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്

രണ്ട് ഘട്ടങ്ങൾ ഒന്നിച്ച് നടത്തേണ്ടി വന്നാൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കേണ്ടി വരുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസ് അടക്കം തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഏഴ്, എട്ട് ഘട്ടങ്ങൾ ഒന്നിച്ച് നടത്തണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ അജയ് നായക്, വിവേക് ദുബെ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.