രാത്രി യാത്ര നിരോധനം; സുൽത്താൻബത്തേരി കാരുടെ സമരം പാഴാകുമോ?

സുൽത്താൻബത്തേരി:
കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ഭാരത് മാല
പദ്ധതിയിൽ ദേശീയപാത 766 പകരമായി മൈസൂർ- മലപ്പുറം പാതയെ എടുത്തു കാണിച്ചതോടെ സുൽത്താൻബത്തേരി രാത്രിയാത്ര നിരോധനം വുമായി ബന്ധപ്പെട്ട
ദേശീയപാത 766 ന് വേണ്ടി നടത്തിവന്ന സമരം
പാഴാകുമോ എന്ന ആശങ്കയിലാണ് ബത്തേരി കാർ.
മൈസൂർ മലപ്പുറം പാതക്ക് എതിരെ അതിനിടയിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞിരുന്നു. ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയും,നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽവേ ആൻഡ് നാഷണൽ ഹൈവേ കമ്മിറ്റിയും ,ബത്തേരിയിലെ വ്യാപാരി സമൂഹവും തുടങ്ങി വിവിധ സംഘടനകളും പുതിയ ബദൽപാത നിർദ്ദേശത്തിനെതിരെ രംഗത്തിറങ്ങിക്കഴിഞ്ഞു.
മൈസൂർ- മലപ്പുറം പാത
നാഷണൽ ഹൈവേ 766
ഒരിക്കലും ഒരു ബദൽപാത അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല രണ്ട് കടുവാ സങ്കേതങ്ങളിലൂടെയാണ് ബദൽ പാത കടന്നുപോകുന്നത്.

മൈസൂരിൽ നിന്നും മലപ്പുറത്തേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നത് ദേശീയപാത 766 ലെ ഗുണ്ടൽപേട്ട് -മുത്തങ്ങ – സുൽത്താൻബത്തേരി വഴിയുള്ള റോഡാണ് .
ഈ റോഡിൻറെ പ്രാധാന്യം കോവിഡ് വ്യാപനത്തിൻ്റെ
തുടക്ക കാലത്ത് തന്നെ വ്യക്തമായതാണ്.

കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും മണ്ണിട്ട് അടച്ചപ്പോൾ ദേശീയപാത 766 മാത്രമാണ് തുറന്നിട്ടത് .

കടുവാ സങ്കേതത്തിലൂടെ ദേശീയ പാത കടന്നു പോകുന്നു എന്ന് പറഞ്ഞാണ് നാഷണൽ ഹൈവേ 766 രാത്രി യാത്ര നിരോധനം
ഏർപ്പെടുത്തിയത്.
നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നിലനിൽക്കെ തന്നെയാണ്
കോടതി ബദൽ പാത യെപ്പറ്റി ചിന്തിക്കാൻ നേരത്തെ കേന്ദ്ര പരിസ്ഥിതി വകുപ്പിനോടും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നോടും ആവശ്യപ്പെട്ടത്.ഈ നിർദേശം വന്നതോടെ 766 അടച്ചു പൂട്ടുമെന്ന് പ്രചാരണം ഉയർന്നു വന്നതോടെ യാണ് നഷ്ണൽ ഹൈവേ അടക്കരുതെന്ന് ആവശ്യപ്പെട്ട് വൻ പ്രക്ഷോഭം തുടങ്ങിയത്. വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചും,കർഷകർ ജോലി നിർത്തി വെച്ചും, സർക്കാർ ,സർക്കാരിതര ജീവനക്കാർ ,കച്ചവടക്കാർ മത സംഘടന നേതാക്കൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർ രംഗത്തിറങ്ങിയിരുന്നു.

വയനാട് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് വയനാട് സാക്ഷ്യംവഹിച്ചു .

രണ്ടാഴ്ച നീണ്ടു നിന്ന യുവജനങ്ങളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി അഞ്ച് ലക്ഷത്തോളം പേരാണ് എത്തിച്ചേർന്നത് .ഇതിൽ മൂന്നു മന്ത്രിമാരും ഉൾപ്പെടും.
മരണം വരെയുള്ള സമരം മന്ത്രിമാരുടെ അഭ്യർത്ഥനയെ തുടർന്നാണ് നിർത്തിവെച്ചത്.

നിയമസഭയിൽ ദേശീയപാത 766 പകരമായി ബദൽ പാത ഇല്ലെന്ന് പ്രമേയവും പാസാക്കിയിരുന്നു.

കേസ് ഇപ്പോൾ സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കെവെയാണ് കേന്ദ്ര ഗവൺമെൻ്റ്ൻ്റെ പുതിയ പദ്ധതി ബദൽപാത നിർദേശം വന്നത്.

ഇതോടെ ബത്തേരിയലെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ് .