കൊച്ചി: കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴ് വയസ്സുകാരന്‍ കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണുമരിച്ചു. എഴുപുന്ന സ്വദേശികളായ സന്തോഷ്, ധന്യ ദമ്ബതികളുടെ മകന്‍ സച്ചിന്‍ കുര്യനാണു മരിച്ചത്. വീട്ടുവളപ്പിലെ കോഴിക്കൂട്ടിലേക്കു കോഴികളെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുട്ടി സമീപത്തു കിടന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണത്. ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു.
കുട്ടിയെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഗവ എല്‍പി സ്കൂളിലെ 2-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.എബിന്‍,സാല്‍വന്‍,സാംസണ്‍ എന്നിവരാണ് സഹോദരങ്ങള്‍. സംസ്കാരം നടത്തി.