മുതിർന്ന കോൺഗ്രസ് നേതാവ് കെ എം ചുമ്മാർ അന്തരിച്ചു

 

മുതിർന്ന കോൺഗ്രസ് നേതാവ് കെ എം ചുമ്മാർ അന്തരിച്ചു. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ചരിത്ര പണ്ഠിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. രണ്ട് തവണ കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചുമ്മാറിന്റെ മരണത്തിൽ അനുശോചിച്ചു.