സുൽത്താൻ ബത്തേരി: ഐ സി ബാലകൃഷ്ണൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് പൂതാടിയിൽ നിന്ന്.
മണൽവയൽ,അരിമുള തുടങ്ങി അഞ്ച് കോളനികളിൽ സന്ദർശനവും വോട്ടഭ്യർത്ഥനയും നടത്തി.
തുടർന്ന് 11 മണിക്ക് വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥികൾ ചേർന്ന് നടത്തുന്ന പത്ര സമ്മേളനത്തിൽ പങ്കെടുക്കാനായി കൽപ്പറ്റയിലേക്ക്.യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാലുള്ള നേട്ടങ്ങളെക്കുറിച്ചും വയനാട്ടിൽ യു ഡി എഫ് എം എൽ എമാർ തിരഞ്ഞെടുക്കപ്പെടേണ്ട ആവശ്യവും ഊന്നിപ്പറഞ്ഞുള്ള പത്ര സമ്മേളനം.തുടർന്ന് പുൽപ്പള്ളിയിലേക്ക് അവിടെ എസ് എൻ കോളേജ്, പഴശ്ശി കോളേജ്, ജയശ്രീ എന്നിവിടങ്ങളിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട് വോട്ടഭ്യർത്ഥന. ഉച്ചക്ക് ശേഷം മീനങ്ങാടി പഞ്ചായത്തിലെ ആവയൽ, മുണ്ടനടപ്പ്, മണ്ണാത്ത്, ഊരുക്കണ്ടി എന്നീ കോളനികളിലും സമീപ പ്രദേശങ്ങളിലും വോട്ടഭ്യർത്ഥന. മീനങ്ങാടിക്ക് ശേഷം നൂൽപ്പുഴയിലേക്ക്.നായ്ക്കട്ടിയിൽ വൈകുന്നേരം കുടുംബയോഗം. തിരിച്ച് വീണ്ടും മീനങ്ങാടി ചൂതുപാറയിൽ പൊതുയോഗം. രാത്രി വൈകി മാനന്തവാടിയിൽ കെ സി വേണുഗോപാലിൻ്റെ അധ്യക്ഷതയിലുള്ള അവലോകന യോഗത്തിലേക്ക്.